അസാപ്പും ഇന്നർവീൽ ക്ലബ് കുന്നംകുളവും സംയുക്തമായി വനിതാദിനാഘോഷം സംഘടിപ്പിച്ചു

അസാപ്പും ഇന്നർവീൽ ക്ലബ് കുന്നംകുളവും സംയുക്തമായി വനിതാദിനാഘോഷം സംഘടിപ്പിച്ചു 



കുന്നംകുളം:അഡിഷണൽ സ്കിൽ അക്കുസേഷൻ പ്രോഗ്രാം കേരളയും (ASAP KERALA) ഇന്നർ വീൽ ക്ലബ് കുന്നംകുളവും സംയുക്തമായി വനിതാദിനാഘോഷം സംഘടിപ്പിച്ചു.45 വിദ്യാർത്ഥികൾ അടങ്ങുന്ന സൗജന്യ കോഴ്‌സായ ഓഫീസ്‌ ഓപ്പറേഷൻ എക്സിക്യൂട്ടീവിന്റെ സമാപനചടങ്ങും പരിപാടിയുടെ ഭാഗമായി നടന്നു. കുന്നംകുളം എംഎൽഎ എസി മൊയ്തീന്റെ ശ്രമഫലമായി 2023 ലാണ് അസാപ്പ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് കുന്നംകുളത്ത് പ്രവർത്തനം ആരംഭിച്ചത്.

സൈക്കോളജിസ്റ് കാഷ്‌മീല ഇ.ടി. “Small actions for big change” എന്ന വിഷയത്തിൽ ക്ലാസുകൾ നയിച്ചു . ഇന്നർ വീൽ ക്ലബ് പ്രസിഡന്റും കുന്നംകുളം മുനിസിപ്പൽ കൗൺസിലറുമായ മിനി മോൻസി,പാസ്റ്റ് ഇന്നർ വീൽ പ്രസിഡന്റ് നിഷ റോസ് ,അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് സെന്റർ ഹെഡ് സ്റ്റെൽജി ഗീവർ എന്നിവർ സംസാരിച്ചു.



Previous Post Next Post