ഇലവൻസ് കടവല്ലൂർ നവീകരിച്ച പുതിയ റൂമിന്റെ ഉൽഘാടനവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.
പെരുമ്പിലാവ്:ഇലവൻസ് കടവല്ലൂർ നവീകരിച്ച പുതിയ റൂമിന്റെ ഉൽഘാടനവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.
ക്ലബ്ബ് സെക്രട്ടറി കൃഷ്ണദേവിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കടവല്ലൂർ ഇരുപതാം വാർഡ് മെമ്പർ നിഷിൽ മോഹൻ ക്ലബ്ബിന്റെ ഉൽഘാടനം നിർവഹിച്ചു
തുടർന്ന് എല്ലാ വർഷവും കടവല്ലൂർ സെന്റർ ജുമാ മസ്ജിദിൽ ക്ലബ്ബ് നടത്തി വരാറുള്ള നോമ്പ് തുറയും ഇരു വൃക്കകളും തകരാറിലായ യുവാവിന്റെ ചികിത്സാ സഹായ സമിതിയിലേക്ക് ഉള്ള സംഭാവനയും ബ്ലോക്ക് മെമ്പറും ചികിത്സാ സമിതി കൺവീനറുമായ സി കെ വിശ്വംഭരന് ക്ലബ്ബ് അംഗങ്ങൾ ചേർന്ന് കൈമാറി.
ചികിത്സാ സമിതി എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ സുരേഷ് കല്ലുംപുറം ജിന്റോ നിഷിൽ മോഹൻ എന്നിവർ സന്നിദ്ധരായിരുന്നു.

