വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രതികൾ രക്ഷപ്പെട്ടു, കൈവിലങ്ങ് വെച്ച് കൊണ്ട് വരികയായിരുന്നു. കണ്ടെത്തുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക
വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രതികൾ രക്ഷപ്പെട്ടു.ആലപ്പുഴ സ്വദേശി വടിവാൾ വിനീത് (22), കൊല്ലം സ്വദേശി രാഹുൽ എന്നിവരാണ് രക്ഷപ്പെട്ടത്.വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഇന്ന് രാവിലെ 11.40 ഓടെയാണ് സംഭവം.
ഇന്ന്ആലപ്പുഴ ജില്ലാ ജയിലിൽ നിന്നും വടക്കാഞ്ചേരി കോടതിയിലേക്ക് കൊണ്ടുവരുന്ന വഴിയാണ് പ്രതികൾ ഓടി രക്ഷപ്പെട്ടത്. ട്രെയിൻ ഇറങ്ങി പ്ലാറ്റ്ഫോമിലൂടെ നടന്നു വരികയായിരുന്നു.ഇതിനിടയിൽ മറ്റൊരു ട്രാക്കിലേക്ക് കൈ വിലങ്ങോടെ എടുത്തു ചാടി. ഉടൻ തന്നെ ട്രെയിൻ വന്നതുകൊണ്ട് എസ് കോർട്ട് പോയ പോലീസുകാർക്ക് പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല.
രാഹുൽ നീല ടീ ഷർട്ടും പാൻറും, വിനീത് വെള്ള ഷർട്ടും പാൻ്റുമാണ് ധരിച്ചിരുന്നത്. കണ്ടെത്തുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം.

