അക്കിക്കാവ് പൂരത്തിലെ കൊങ്ങണൂർ ദേശം പൂരാഘോഷകമ്മിറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും 13 ലക്ഷത്തിന്റെ റെക്കോർഡ് ഏക്കത്തുക
അക്കിക്കാവ് പൂരത്തിലെ കൊങ്ങണൂർ ദേശം പൂരാഘോഷകമ്മിറ്റി.തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും 13 ലക്ഷത്തിന്റെ റെക്കോർഡ് ഏക്കത്തുക
13ലക്ഷത്തി അമ്പതിനായിരം രൂപയ്ക്ക് ഏക്കത്തിനടുത്താണ് അക്കിക്കാവ് പൂരത്തിലെ കൊങ്ങണൂർ ദേശം പൂരാഘോഷകമ്മിറ്റി കരുത്ത് തെളിയിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം ചാലിശ്ശേരി പൂരത്തിന് 13 ലക്ഷത്തി33333 രൂപയ്ക്ക് ചാലിശ്ശേരി പടിഞ്ഞാറെമുക്ക് പൂരാഘോഷ കമ്മിറ്റി രാമചന്ദ്രനെ ഏക്കത്തിനടുത്ത് റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഈ റെക്കോർഡ് ആണ് ഇപ്പോൾ കൊങ്ങണൂർ ദേശം മറികടന്നിട്ടുള്ളത് - ഫെബ്രുവരി ഏഴിനാണ് അക്കികാവ് പൂരം'. ഈ ആഴ്ചയിൽ തന്നെ ചീരംകുളം പൂരം വരുന്നതിനാൽ ചീരംകുളം പൂരത്തിലെ ചെമ്മണൂർ ഗ്രാമം പൂരാഘോഷ കമ്മിറ്റിയാണ് കൊങ്ങണൂർ ദേശത്തിനൊപ്പം ആനയെ ലേലത്തിന് എടുക്കാൻ മത്സരിച്ചത് - ഇന്ന് രാവിലെ തെച്ചിക്കോട്ടുകാവ് ക്ഷേത്ര ഓഫീസിലാണ് ലേലം നടന്നത്.



