മുൻ എംഎൽഎ ബാബു എം പാലിശ്ശേരി അന്തരിച്ചു.

കുന്നംകുളം മുൻ എംഎൽഎ ബാബു എം പാലിശ്ശേരി അന്തരിച്ചു.

കുന്നംകുളം: മുൻ എം.എൽ.എ ബാബു എം പാലിശേരി അന്തരിച്ചു.കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടുദിവസം മുൻപാണ് അദ്ദേഹത്തെകുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.




വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്ചികിത്സ നടന്നിരുന്നത്.അസുഖബാധിതനായി ഏറെനാളുകളായി ചികിത്സയിലുമായിരുന്നു.ഞരമ്പുകളെ ബാധിച്ച പാർക്കിസൺസ് അസുഖമായിരുന്നു. പിന്നീട് ചെറിയ കോമ സ്റ്റേജിലേക്ക് മാറുകയും വീട്ടിൽ തന്നെ ശുശ്രൂഷയിൽ തുടരുകയുമായിരുന്നു.ഇതിനിടെയാണ് രോഗം മൂർച്ഛിച്ചത്.2005 , 2010 എന്നീ 2 കാലഘട്ടങ്ങളിൽ കുന്നംകുളത്ത് ഇടതുപക്ഷത്തിന്റെ എം.എൽ.എയായിരുന്നു ബാബു എം പാലിശ്ശേരി.





Previous Post Next Post