ആർത്താറ്റ് മണ്ഡലം കമ്മിറ്റി കെ.കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു.
കുന്നംകുളം:മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ പതിനഞ്ചാം അനുസ്മരണ സംഗമം സംഘടിപ്പിച്ചു. കുറുക്കൻപാറ സെൻററിൽ സംഘടിപ്പിച്ച പരിപാടിയിൽ ആർത്താറ്റ് മണ്ഡലം പ്രസിഡണ്ട് അബ്ദുൽ ഹമീദ് അധ്യക്ഷതവഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ബിജോയ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു ബ്ലോക്ക് സെക്രട്ടറി കെപി ഷാജി ബ്ലോക്ക് വൈസ് പ്രസിഡണ്ട് എംഎസ് സുഗുണൻ നഗരസഭ കൗൺസിലർ മിഷാ സെബാസ്റ്റ്യൻ മുൻ ചെയർമാൻ സുബ്രഹ്മണ്യൻ വിഎം രാജേഷ് എന്നിവർ പങ്കെടുത്തു.



