ചമ്മന്നൂർ മഹല്ല് പ്രസിഡണ്ട് അറക്കൽ അബ്ദുൽ ഗഫൂറിന്റെ പിതാവ് യൂസഫ് മൊയ്തീൻ നിര്യാതനായി
പുന്നയൂർക്കുളം: ചമ്മന്നൂർ മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് അറക്കൽ അബ്ദുൽ ഗഫൂറിന്റെ പിതാവ് യൂസഫ് മൊയ്തീൻ (കുഞ്ഞു മൊയ്തു 83) നിര്യാതനായി. ചമ്മന്നൂർ മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടും,ദീർഘകാലം പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും, പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റും, ആടാട്ട് റൈസ് മിൽ ഡയറക്ടറുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ ഫാത്തിമ്മ. ഖബറടക്കം ചമ്മന്നൂർ ജുമാമസ്‌ജിദ് ഖബ്ർസ്ഥാനിൽ ഇന്ന് (18-10-25) വൈകിട്ട് 5 മണിക്ക് നടക്കും.



