അതിരപ്പിള്ളിയിൽ കാർ താഴ്ചയിലേക്ക് പതിച്ചു; 9 പേർക്കും പരിക്ക്
തൃശ്ശൂർ: അതിരപ്പിള്ളിയിൽ കാർ താഴ്ചയിലേക്ക് പതിച്ചു.അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തെ കാർ പാർക്കിൽ നിന്നാണ് കാർ 50 അടിയോളം താഴ്ചയിലേക്ക് വീണത് കാറിൽ ഉണ്ടായിരുന്ന ഒൻപതു പേർക്കും പരിക്കേറ്റു.ഒരു സ്ത്രീക്ക് ഗുരുതര പരിക്ക്.പാർക്കിങ്ങിൽ കാർ തിരിക്കുന്നതിനിടെ അപകടത്തിൽ താഴേക്ക് പതിക്കുകയായിരുന്നു.ടൊയോട്ട ഫോർച്യൂണർ കാർ ആണ് അപകടത്തിൽപ്പെട്ടത്.



