തൃശ്ശൂർ പോട്ടയിൽ 9 കിലോ കഞ്ചാവുമായി രണ്ടുപേർ പൊലീസിന്റെ പിടിയിൽ

തൃശ്ശൂർ പോട്ടയിൽ 9 കിലോ കഞ്ചാവുമായി രണ്ടുപേർ പൊലീസിന്റെ പിടിയിൽ 



തൃശ്ശൂർ: പോട്ടയിൽ 9 കിലോ കഞ്ചാവുമായി രണ്ടുപേർ പൊലീസിന്റെ പിടിയിൽ.വെസ്റ്റ് ബംഗാൾ സ്വദേശികളായ ഹിൽത്തർ സേഖ്, നൂർ ഇസ്ലാം എന്നിവരാണ് സിറ്റി ഡാൻസാഫിന്റെ പിടിയിലായത്.വെസ്റ്റ് ബംഗാളിൽ നിന്നും കോയമ്പത്തൂരിൽ എത്തിച്ച കഞ്ചാവ് ബൈക്ക് മാർഗ്ഗമാണ് ഇരുവരും പോട്ടയിൽ എത്തിച്ചത്.തൃശ്ശൂർ സിറ്റി ഡാൻസഫിന് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.ഇന്ന് പുലർച്ചെയായിരുന്നു ഇവരെ പിടികൂടിയത്.തുടർ നടപടികൾക്കായി ഇരുവരെയും ചാലക്കുടി പോലീസിന് കൈമാറി.





Previous Post Next Post