കൊമ്പൻ വലിയപുരക്കൽ സൂര്യൻ ചരിഞ്ഞു

കൊമ്പൻ വലിയപുരക്കൽ സൂര്യൻ ചരിഞ്ഞു



കൊമ്പൻ വലിയപുരക്കൽ സൂര്യൻ ചെരിഞ്ഞു. അസുഖങ്ങളെ തുടർന്ന് ആന കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. കൂട്ടുപാതയിലെ ആനത്തറിയിൽ വച്ച് ഇന്ന് വൈകിട്ട് 7 മണിയോടെയാണ് ആന ചെരിഞ്ഞത്.വലിയ പുരക്കൽ ആന തറവാട്ടിൽ ഉണ്ടായിരുന്ന മൂന്നാമത്തെ ആനയാണ് ഇന്ന് ചെരിഞ്ഞത്. വലിയപുരക്കൽ ആര്യനന്ദൻ ഏഴുമാസം മുൻപ് ചരിഞ്ഞിരുന്നു. വർഷങ്ങൾക്കു മുൻപ് ഇവരുടെ തന്നെ ധ്രുവൻ എന്ന ആന കുറുക്കൻപാറയിലെ ഒരു കിണറ്റിൽ വീണ് ദാരുണമായി മരണപ്പെട്ടിരുന്നു. ഇതോടെ വലിയപുരക്കൽ ആനത്തറവാട്ടിൽ ആന ഇല്ലാതായി.സൂര്യന് 70 വയസ്സോളം പ്രായമുണ്ട്. മേഖലയിലെ എല്ലാ ഉത്സവങ്ങളിലേയും നിറസാന്നിധ്യമായിരുന്നു വലിയപുരക്കൽ സൂര്യൻ





Previous Post Next Post