കുന്നംകുളം പ്രസ് ക്ലബ്ബിന്റെ ജനകീയ സംവാദം ബുധനാഴ്ച ആരംഭിക്കും

കുന്നംകുളം പ്രസ് ക്ലബ്ബിന്റെ ജനകീയ സംവാദം ബുധനാഴ്ച ആരംഭിക്കും. 



കുന്നംകുളം: പ്രാദേശിക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ കുന്നംകുളം പ്രസ് ക്ലബ്ബ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജനപ്രതിനിധികളെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ജനകീയ സംവാദം ബുധനാഴ്ച ആരംഭിക്കും. കുന്നംകുളം നഗരസഭ, കടവല്ലൂർ, കാട്ടകാമ്പാൽ, പോർക്കുളം, ചൊവ്വന്നൂർ, ചൂണ്ടൽ പഞ്ചായത്തുകളെയും ഉൾപ്പെടുത്തിയാണ് ജനകീയ സംവാദം സംഘടിപ്പിക്കുന്നത്. ആദി ദിനം കുന്നംകുളം നഗരസഭയുടെയും കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിന്റെയും ജനകീയ സംവാദം നടക്കും. പ്രസ് ക്ലബ് പ്രസിഡണ്ട് ജിജോ തരകൻ, സെക്രട്ടറി അജ്മൽ ചമ്മന്നൂർ, ട്രഷറർ പിഎസ് ടോണി എന്നിവർ സംവാദത്തിന് നേതൃത്വം നൽകും.





Previous Post Next Post