ഇൻഫ്രാടെക് അക്കാദമി :ബിരുദധാന ചടങ്ങ് നടന്നു.
തൃശ്ശൂർ: ഇൻഫ്രടെക് അക്കാദമി ബിരുദധാനചടങ്ങ് നടന്നു. കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റി ഡയറക്ടർ ഓഫ് സ്റ്റുഡന്റസ് വെൽഫെയർ റിട്ട. പ്രൊ. ഡോ. ടി. എൻ. ജഗദീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ 27 വർഷമായി ഏഴു ഡിപ്പാർട്മെന്റുകളിലായി 40 ഓളം തൊഴിലധിഷ്ഠിത കോഴ്സുകൾ ചെയ്യുന്ന സ്ഥാപനമാണ് ഇൻഫ്രാടെക് അക്കാദമി. കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ സർട്ടിഫിക്കറ്റ് ആണെന്നതാണ് മറ്റു സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും ഇൻഫ്രാടെക് ന്റെ പ്രേത്യേകത. ഡിജിറ്റൽ മാർക്കറ്റിങ്,ലോജിസ്റ്റിക്സ്, ഹോസ്പിറ്റലിൽ അഡ്മിനിസ്ട്രേഷൻ, അക്കൗണ്ടിങ്, മൾട്ടിമി ഡിയ, ഇന്റീരിയർ ഡിസൈൻ, സ്മാർട്ട് ഫോൺ ടെക്‌നിഷ്യൻ, സിസ്റ്റം അഡ്മിനിസ്ട്രേഷൻ നെറ്റ്‌വർക്കിംഗ്, മോന്റീസ്സോറി ടി ടി സി പി എസ് സി നിയമനങ്ങൾക്ക് യോഗ്യമായ പിജിഡിസിഎ, ഡിസി എ തുടങ്ങിയ വിവിധ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയ 80ൽ പരം വിദ്യാർത്ഥികളാണ് ചടങ്ങിൽ പങ്കെടുത്തത്. മാനേജിങ് ഡയറക്ടർ അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കാരിയർ ഗൈഡൻസ് എക്സ്‌പേ ർട്ട് അക്ബർ അലി, സെന്റർ മാനേജർ അൻസിൽഇ. പി, അക്കാദമിക് കോർഡിനേറ്റർ വൈഗ ചന്ദ്രൻ, സ്റ്റാഫ് പ്രതിനിധി വിബിൻ എന്നിവർ സംസാരിച്ചു.



