ചിറ്റഞ്ഞൂർ ആലത്തൂർ അയ്യപ്പ മഹാവിഷ്ണു ക്ഷേത്രത്തിൽ ധനുപ്പത്തു മഹോത്സവവും,ദശാ വതാര വാതിലും, നടപ്പുരയും സമർപ്പിച്ചു.
കുന്നംകുളം:ചിറ്റഞ്ഞൂർ ആലത്തൂർ അയ്യപ്പ മഹാവിഷ്ണു ക്ഷേത്രത്തിൽ ധനുപ്പത്തു മഹോത്സവവും,ദശാ വതാര വാതിലും, നടപ്പുരയും സമർപ്പിച്ചു. മനോജ് വുഡ് വർക്ക്സ് നിർമിച്ച വാതിൽ പുതുരുത്തി വളപ്പിൽ ദാസൻ ചൊവ്വന്നൂർ സമർപ്പിച്ചു.വൈകുന്നേരം വിഷ്ണു പ്രഭ താലക്കമ്മിറ്റിയുടെ നേതൃത്വത്തിൽ താലം എഴുന്നള്ളിപ്പും ഉണ്ടായി. പരുപാടികൾക്ക് ക്ഷേത്രം കമിറ്റി പ്രസിഡൻ്റ് വിനോദ് അമ്മാട്ട് ,സുരേന്ദ്രൻ കറുത്തേടത്ത് , വിഷ്ണു പ്രഭ താലക്കമ്മിറ്റി എന്നിവർ നേതൃത്വം നല്കി.



