സബേറ്റ വർഗീസ് ചൊവ്വന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്

 സബേറ്റ വർഗീസ് ചൊവ്വന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് 



കുന്നംകുളം: ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി സബേറ്റ വർഗീസിനെ തിരഞ്ഞെടുത്തു.7 വോട്ടുകൾ നേടിയാണ് സബേറ്റ വർഗീസ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ എൽഡിഎഫ് 6 യുഡിഎഫ് 5 എസ്ഡിപിഐ 2 ബിജെപി 1 എന്നിങ്ങനെയാണ് കക്ഷിനില. ഇതിൽ യുഡിഎഫിന്റെ 5 വോട്ടും എസ്ഡിപിഐയുടെ 2 വോട്ടും നേടിയാണ് സബേറ്റ വർഗീസ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കുന്നംകുളം തഹസിൽദാർ രാജേഷ് മാരാത്ത് വരണാധികാരിയായി. തുടർന്ന് സത്യപ്രതിജ്ഞ നടന്നു.





Previous Post Next Post