കുന്നംകുളം വൈസ് വുമൺസ് ക്ലബ്ബ് ക്രിസ്തുമസ് - പുതുവത്സര സംഗമം സംഘടിപ്പിച്ചു; പാലിയേറ്റീവ് കെയറിലേക്ക് ഉപകരണങ്ങൾ കൈമാറി

 കുന്നംകുളം വൈസ് വുമൺസ് ക്ലബ്ബ് ക്രിസ്തുമസ് - പുതുവത്സര സംഗമം സംഘടിപ്പിച്ചു; പാലിയേറ്റീവ് കെയറിലേക്ക് ഉപകരണങ്ങൾ കൈമാറി




കുന്നംകുളം: അന്താരാഷ്ട്ര സംഘടനയായ വൈസ് മെൻ ഇന്റർനാഷണലിന്റെ ഭാഗമായ കുന്നംകുളം വൈസ് വുമൺസ് ക്ലബ്ബിന്റെ ക്രിസ്തുമസ് - പുതുവത്സര സംഗമവും സർവ്വീസ് പ്രൊജക്റ്റ് ഉദ്ഘാടനവും വൈസ് മെൻ ഡിസ്ട്രിക്റ്റ് ഗവർണ്ണറുടെ ഔദ്യോഗിക സന്ദർശനവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

കുന്നംകുളം മുൻസിപ്പൽ വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ് ചടങ്ങുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് മിനി ചാർളി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് മെൻ ഡിസ്ട്രിക്റ്റ് ഗവർണ്ണർ ബിന്ദു അപ്പുമോൻ മുഖ്യാതിഥിയായിരുന്നു. കുന്നംകുളം മുൻസിപ്പൽ ചെയർമാനായി നിയമിതനായ പി.ജി. ജയപ്രകാശിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

കാരുണ്യഹസ്തവുമായി വൈസ് വുമൺസ് ക്ലബ്ബ്

ക്ലബ്ബിന്റെ ഈ വർഷത്തെ സർവ്വീസ് പ്രൊജക്റ്റിന്റെ ഭാഗമായി കുന്നംകുളം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിലേക്ക് ആവശ്യമായ ഉപകരണങ്ങൾ കൈമാറി. പാലിയേറ്റീവ് കെയർ പ്രസിഡന്റ് ഗഫൂർ ക്ലബ്ബിൽ നിന്നും വീൽ ചെയർ, ഹാൻഡ് കഫ്, പെഡൽ എക്സൈസർ എന്നിവ ഏറ്റുവാങ്ങി.

ചടങ്ങിൽ വൈസ് മെൻ മുൻ ഡിസ്ട്രിക്റ്റ് ഗവർണ്ണർ അപ്പുമോൻ സി.കെ, ക്ലബ്ബ് സെക്രട്ടറി നിഷ ബാബുരാജൻ, ട്രഷറർ സുമി ജുഡീഷ് എന്നിവർ സംസാരിച്ചു. വൈസ് മെൻ ഡിസ്ട്രിക്റ്റ് ഭാരവാഹികളായ അഡ്വ. ലിജി ജിമ്മി, സി.ബി. എഡിസൺ തുടങ്ങിയവർ ആശംസകൾ നേർന്നു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും ക്രിസ്തുമസ് ആഘോഷങ്ങളും ചടങ്ങിന് മാറ്റുകൂട്ടി.





Previous Post Next Post