വുഷു-കുങ്ഫു ചാമ്പ്യൻഷിപ്പ്: സ്വർണമെഡൽ നേടിയ ജുഗൽ ചന്ദ്രയെ മോഹൻലാൽ ഫാൻസ് അസോസിയേഷൻ ആദരിച്ചു
ഗുരുവായൂർ: പട്ടാമ്പിയിൽ നടന്ന വുഷു - കുങ്ഫു (കിഡ്‌സ് വിഭാഗം) ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ കരസ്ഥമാക്കിയ ജുഗൽ ചന്ദ്രയെ ഓൾ കേരള മോഹൻലാൽ ഫാൻസ് അസോസിയേഷൻ നമ്പഴിക്കാട് യൂണിറ്റ് ആദരിച്ചു. ചാവക്കാട് - ഗുരുവായൂർ - കുന്നംകുളം ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള നമ്പഴിക്കാട് യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.
നമ്പഴിക്കാട് യൂണിറ്റ് പ്രസിഡന്റ് അക്ഷയ് മറ്റം വിജയിക്ക് പൊന്നാട അണിയിച്ചു. യൂണിറ്റ് സെക്രട്ടറി അശ്വിൻ നമ്പഴിക്കാട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ട്രഷറർ സിജിത്ത് നമ്പഴിക്കാട്, വിഷ്ണു ആനയ്ക്കൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കായിക രംഗത്തെ മികച്ച നേട്ടത്തിലൂടെ നാടിന് അഭിമാനമായി മാറിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.



