വടക്കേകാട് സ്മൈൽ 365 മെഡിക്കൽ സെന്ററിൽ വനിതാ ആരോഗ്യ ക്യാമ്പും ഫിസിയോതെറാപ്പി ഹോം കെയർ ഉദ്ഘാടനവും നടത്തി.
വടക്കേകാട്: വടക്കേകാട് കല്ലിങ്ങൽ സ്മൈൽ 365 മെഡിക്കൽ സെന്ററും വടക്കേകാട് റാഹ മെഡിക്കൽ ലാബും സംയുക്തമായി സൗജന്യ വനിതാ ആരോഗ്യ ക്യാമ്പും ഫിസിയോതെറാപ്പി ഹോം കെയർ പദ്ധതിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. സ്മൈൽ 365 ഡയറക്ടർ ഡോ. അബ്ദുൽ ലത്തീഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വടക്കേകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൽസി ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഫിസിയോതെറാപ്പി ഹോം കെയർ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നബീൽ എൻ.എം.കെ നിർവഹിച്ചു. ചടങ്ങിൽ ഫിസിയോതെറാപ്പിസ്റ്റ് ഡോ. ശബ്‌ന സ്വാഗതം ആശംസിച്ചു. ചാവക്കാട് ബ്ലോക്ക് മെമ്പർ ഷാനിത അബ്ദുൽ കരീം, വാർഡ് മെമ്പർമാരായ അജയ് കുമാർ വൈലേരി, നിഷിത ബാബു, ഷനിൽ, ഷെസീന കബീർ എന്നിവർ ആശംസകൾ നേർന്നു.
റാഹ ലാബ് എം.ഡി ടീന ജസ്റ്റിൻ, കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് മിസ്സിസ് അസ്ന, പറയങ്കാട് മഹല്ല് ഭാരവാഹികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. സ്മൈൽ 365 സെന്റർ ബി.ഡി.എം അബ്ദുൽ മജീദ് ടി.ടി നന്ദി പറഞ്ഞു.
ക്യാമ്പിന് നേതൃത്വം നൽകിയ ഡോക്ടർ ഹിബ്‌ന നാസറിന്റെ സേവനം ഇനി മുതൽ എല്ലാ ശനിയാഴ്ചകളിലും സ്മൈൽ 365 മെഡിക്കൽ സെന്ററിൽ ലഭ്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 8111 8222 89 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.



