കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയിൽ മോഷണശ്രമം: സെക്യൂരിറ്റിയെ കമ്പിപ്പാര കാട്ടി ഭീഷണിപ്പെടുത്തി മോഷ്ടാവ് കടന്നുകളഞ്ഞു

 കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയിൽ മോഷണശ്രമം: സെക്യൂരിറ്റിയെ കമ്പിപ്പാര കാട്ടി ഭീഷണിപ്പെടുത്തി മോഷ്ടാവ് കടന്നുകളഞ്ഞു

കുന്നംകുളം: നഗരമധ്യത്തിൽ അതീവ സുരക്ഷാ മേഖലയായ കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പുലർച്ചെ മോഷണശ്രമം. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കോടതിയുടെ ഓഫീസ് റൂമിന്റെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടു.

ഓഫീസ് മുറിയുടെ വാതിൽ തകർക്കുന്ന ശബ്ദം കേട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ സ്ഥലത്തെത്തിയപ്പോഴാണ് മോഷണശ്രമം ശ്രദ്ധയിൽപ്പെട്ടത്.

Previous Post Next Post