തീപിടുത്തത്തെ തുടർന്ന് വീട് പൂർണമായി അഗ്നിക്കിരയായ അക്കിക്കാവ് തറമേൽ സഹോദരങ്ങളായ ഹരിദാസിൻ്റെയും രാജേഷിന്റെയും കുടുംബത്തിന് ഷെയർ ആൻഡ് കെയർ ധനസഹായം കൈമാറി
കുന്നംകുളം : കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് വീട് പൂർണമായി അഗ്നിക്കിരയായ അക്കിക്കാവ് തറമേൽ സഹോദരങ്ങളായ ഹരിദാസിൻ്റെയും രാജേഷിന്റെയും കുടുംബത്തെ ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ സന്ദർശിച്ചു. കുടുംബത്തിന് അടിയന്തര ധന സഹായം എന്ന നിലക്ക് ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി നൽകുന്ന 50000 രൂപയുടെ ധന സഹായം നഗരസഭ കൗൺസിലറും ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ടുമായ ലെബീബ് ഹസ്സൻ കുടുംബത്തിന് കൈമാറി. പഞ്ചായത്ത് പ്രസിഡണ്ട് കെ.എ ജ്യോതിഷ്, വൈസ് പ്രസിഡണ്ട് തുഷാര സുബീഷ്, ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളായ ഷെമീർ ഇഞ്ചിക്കാലയിൽ, ജിനാഷ് തെക്കേകര,സക്കറിയ ചീരൻ,ഇ.എം.കെ ജിഷാർ, കെ.വി സിംസൺ, ജിനാഷ് നായർ പഞ്ചായത്ത് അംഗളായ പി.പ്രവീൺ കുമാർ, തമ്പി. കെ.ജോബ്, രേഖ ജയറാം, സിന്ദു ബാലൻ, പഞ്ചായത്ത് സെക്രട്ടറി.ലിൻസ് ഡേവിഡ്, പോർക്കുളം സഹകരണ ബാങ്ക് പ്രസി: വി.ഗിരീഷ്, വി.വി ബാലചന്ദ്രൻ, ഇ.ഡി അജയഘോഷ്, വി.എം.സുരേഷ്
എന്നിവർ സന്നിഹിതരായിരുന്നു.



