അയിനൂർ അയ്യമ്മലക്കാവ് ഭഗവതി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ ചടങ്ങുകളും അഷ്ടബന്ധകലശവും ജനുവരി 16 മുതൽ

 അയിനൂർ അയ്യമ്മലക്കാവ് ഭഗവതി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ ചടങ്ങുകളും അഷ്ടബന്ധകലശവും ജനുവരി 16 മുതൽ



പഴഞ്ഞി: അയിനൂർ ശ്രീ അയ്യമ്മലക്കാവ് ഭഗവതി ക്ഷേത്രത്തിൽ ദേവപ്രശ്ന പരിഹാര ചടങ്ങുകൾക്കും അഷ്ടബന്ധകലശത്തിനും തുടക്കമാകുന്നു. 2026 ജനുവരി 16 വെള്ളിയാഴ്ച മുതൽ 21 ബുധനാഴ്ച വരെയാണ് ചടങ്ങുകൾ നടക്കുന്നത്. ക്ഷേത്രം തന്ത്രി അഴകത്ത് ശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. ജനുവരി 16 (ഒന്നാം ദിനം): വൈകിട്ട് സുദർശന ഹോമം, ദീപാരാധന, അത്താഴപൂജ.ജനുവരി 17 (രണ്ടാം ദിനം): ഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം, സുദർശന ഹോമം, നവകം, പഞ്ചഗവ്യം, കലശപൂജകൾ, പ്രേത വേർപാട് ചടങ്ങുകൾ, ഭഗവതിസേവ. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വിശേഷാൽ പൂജകൾ നടക്കും.ജനുവരി 21 (സമാപന ദിവസം): വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം അന്നദാനവും, അയ്യമ്മലക്കാവ് മാതൃസമിതിയുടെ നൃത്തസന്ധ്യയും അരങ്ങേറും.

ക്ഷേത്രം പ്രസിഡൻ്റ് സുബ്രഹ്മണ്യൻ കെ.ആർ, ഭാരവാഹികളായ കോമരം ചന്ദ്രൻ കണ്ടിരിത്തി, ജയപ്രകാശ് കെ.ആർ, മോഹനൻ കെ.വി, ബാലൻ കെ.കെ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.






Previous Post Next Post