അഭയ ഭവനിലേക്ക് മരുന്ന് വിതരണം നടത്തി; കുന്നംകുളം വൈസ് മെൻസ് റോയൽ ക്ലബ്ബും വിബിഡ് ചാരിറ്റബിൾ ട്രസ്റ്റും കൈകോർത്തു

അഭയ ഭവനിലേക്ക് മരുന്ന് വിതരണം നടത്തി; കുന്നംകുളം വൈസ് മെൻസ് റോയൽ ക്ലബ്ബും വിബിഡ് ചാരിറ്റബിൾ ട്രസ്റ്റും കൈകോർത്തു



കുന്നംകുളം: വൈസ് മെൻസ് റോയൽ ക്ലബ്ബും വിബിഡ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി അഭയ ഭവനിലെ അന്തേവാസികൾക്കായി മരുന്ന് വിതരണം നടത്തി. വൈസ് മെൻസ് ക്ലബ് പ്രസിഡന്റ് എഞ്ചിനീയർ ബെൻസൺ വിൻസെന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗുരുവായൂർ നഗരസഭാ അധ്യക്ഷ സുനിത അരവിന്ദൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ജീവകാരുണ്യ പ്രവർത്തകൻ കരീം പന്നിത്തടം മരുന്നുകളുടെ വിതരണം നിർവഹിച്ചു. ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സുനിത അരവിന്ദനെയും വാർഡ് കൗൺസിലർ ലിസി ബൈജുവിനെയും അഭയ ഭവൻ കുടുംബം ആദരിച്ചു.

വൈസ് മെൻസ് ക്ലബ്, വിബിഡ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ ഭാരവാഹികളും അഭയ ഭവൻ എക്സിക്യുട്ടീവ് അംഗങ്ങളും കോ-ഓർഡിനേറ്റർമാരും ചടങ്ങിൽ സംബന്ധിച്ചു. തങ്ങളുടെ പ്രയാസങ്ങളിൽ തണലായി നിൽക്കുന്ന ഇരു സംഘടനകളോടുമുള്ള കൃതജ്ഞത അഭയ ഭവൻ കുടുംബം രേഖപ്പെടുത്തി.





Previous Post Next Post