ദേശീയ വിര വിമുക്ത ദിനം;അയിനൂർ വെസ്റ്റ് -എട്ടാം വാർഡിലെ അമ്പതാം നമ്പർ അനുഗ്രഹ അംങ്കനവാടിയിലെ കുട്ടികൾക്ക് വിരഗുളിക നൽകി.
പഴഞ്ഞി:ദേശീയ വിര വിമുക്ത ദിനത്തോടനുബന്ധിച്ച്കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് അയിനൂർ വെസ്റ്റ് -എട്ടാം വാർഡിലെ അമ്പതാം നമ്പർ അനുഗ്രഹ അംങ്കനവാടിയിലെ കുട്ടികൾക്ക് വിരഗുളിക നൽകി. വാർഡ് മെമ്പർ മോനിഷ രജീഷ് ഉദ്ഘാടനം ചെയ്തു. ആശവർക്കർ അംബിക ജനാർദ്ദനൻ, അംഗനവാടി വർക്കർ ബിന്ദു രാജൻ ഹെൽപ്പർ മിസ്രിയ .എം എഫ് എന്നിവർ നേതൃത്വം നൽകി.



