ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ നിന്ന് പഠനയാത്ര പോയ ബസ് അപകടത്തിൽപ്പെട്ടു; നിരവധി പേർക്ക് പരിക്ക്
ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ നിന്ന് കർണാടക ഹംപിയിലേക്ക് പഠനയാത്ര പോയ വിദ്യാർഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പരിക്ക്. കർണാടക ഹുബ്ലിയിൽ വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാർത്ഥികളെയും അധ്യാപകരെയും ബല്ലാരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.



