കുന്നംകുളം ചെമ്മണ്ണൂർ സ്വദേശിയായ 21 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു
കുന്നംകുളം:കുന്നംകുളം ചെമ്മണ്ണൂർ സ്വദേശിയായ 21 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. ചെമ്മണ്ണൂർ മമ്പ്രമ്പത്ത് 21 വയസ്സുള്ള വിപിൻ ആണ് ഷോക്കേറ്റ് മരിച്ചത്. കൂനംമൂച്ചി സെന്റ്തോമസ് യു.പി സ്കൂളിൽ ഇന്ന് പുലർച്ചയാണ് സംഭവം. സ്കൂളിന്റെ വാർഷികാഘോഷത്തിൻ്റെ മുന്നോടിയായി ലൈറ്റ് ആൻഡ് സൗണ്ട് സജ്ജീകരണത്തിന് എത്തിയതായിരുന്നു വിപിൻ. ഇതിനിടെ ഷോക്കേൽക്കുകയായിരുന്നു എന്ന് കരുതുന്നു. ഗുരുവായൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി സി.പി.ആർ നൽകിയെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല. മൃതദേഹം ചൂണ്ടൽ സെന്റ് ജോസഫ് ആശുപത്രി മോർച്ചറിയിൽ. ഗുരുവായൂർ പോലീസും സ്ഥലത്തെത്തിയിരുന്നു. ബ്രഹ്മകുളം എ.ആർ.എസ് ലൈറ്റ് ആൻഡ് സൗണ്ടിലെ ജീവനക്കാരനാണ് ഷോക്കേറ്റ് മരിച്ച വിപിൻ



