സ്റ്റഡി അറ്റ് മര്‍കസ് നോളജ് സിറ്റി കാമ്പയിന്‍ പ്രഖ്യാപിച്ചു
നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 2024-25 അധ്യയന വര്‍ഷം അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സ്റ്റഡി അറ്റ് മര്‍കസ് നോളജ് സിറ്റി കാമ്പയിന്‍ പ്രഖ്യാപിച്ചു. കെ ജി/ സഹ്റത്തുല്‍ ഖുര്‍ആന്‍ മുതല്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ വരെയാണ് മര്‍കസ് നോളജ് സിറ്റിയിലെ വിവിധ സ്ഥാപനങ്ങളില്‍ നല്‍കുന്നത്.
കെ ജി മുതലുള്ള സി ബി എസ് ഇ സ്‌കൂള്‍, പ്ലസ് വണ്‍- പ്ലസ് ടു പഠനം, ടെക്നിക്കല്‍ പഠനം, ബിസിനസ്സ് സ്‌കൂള്‍, യൂനാനി മെഡിക്കല്‍ കോളജ്, ലോ കോളജ്, ഹോസ്പിറ്റാലിറ്റി കോഴ്സ്, പെണ്‍കുട്ടികള്‍ക്കായുള്ള ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി പഠനം തുടങ്ങിയ കോഴ്സുകളിലേക്കാണ് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നത്.
കൂടാതെ, സിവില്‍ സര്‍വീസ്, മെഡിക്കല്‍-എന്‍ജിനീയറിങ്, സി എ- സി എം എ തുടങ്ങിയവക്കുള്ള പരിശീലനങ്ങളും മര്‍കസ് നോളജ് സിറ്റിയിലെ വിവിധ സ്ഥാപനങ്ങളിലായി നല്‍കുന്നുണ്ട്.
സുരക്ഷിതമായ സാഹചര്യത്തില്‍ ഉന്നത പഠനത്തിനുള്ള അവസരം നല്‍കുന്നതാണ് നോളജ് സിറ്റിയിലെ കോഴ്സുകള്‍. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. അതോടൊപ്പം, വിദേശ രാജ്യത്തുള്‍പ്പെടെയുള്ള തുടര്‍പഠന-തൊഴില്‍ സാധ്യതകള്‍ക്കുള്ള വാതിലുകള്‍ തുറക്കുന്നതാണ് ഇവിടത്തെ കോഴ്സുകള്‍. പഠനത്തിനൊപ്പം ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും നല്‍കുന്നുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.
അഡ്മിഷന്‍ സംബന്ധിച്ച വിവരങ്ങള്‍ക്കായി +91 6235 600 600 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.