തേവർ ഗ്രാമ പ്രദിക്ഷണത്തിനായി ഇറങ്ങി; മകീര്യം പുറപ്പാട് ദർശനത്തിന് ആയിരങ്ങൾ

തേവർ ഗ്രാമ പ്രദിക്ഷണത്തിനായി ഇറങ്ങി; മകീര്യം പുറപ്പാട് ദർശനത്തിന് ആയിരങ്ങൾ
ഭക്തി നിറവിൽ കാത്തുനിന്ന ആയിരങ്ങളുടെ കണ്ഠങ്ങളിൽ നിന്നുതിർന്ന രാമമന്ത്രധ്വനിയിൽ ആറാട്ടുപുഴ പൂരത്തിന് നായകത്വം വഹിക്കുന്ന തൃപ്രയാർ തേവർ ഗ്രാമ പ്രദിക്ഷണത്തിനായി ഇറങ്ങി. ഞായറാഴ്ച മകയിര്യം നാളിൽ 2.15നും 3.15നും ഇടയിൽ നടന്ന ചടങ്ങുകൾക്കു ശേഷമാണ് പുറപ്പാട് നടന്നത്. തൃക്കോൽ ശാന്തി തേവരെ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. ബ്രാഹ്‌മണിപാട്ടും മണ്ഡപ ത്തിൽ പറയും കഴിഞ്ഞ് സ്വർണക്കോലത്തിൽ അഞ്ച്ആനകളുടെ അകമ്പടിയോടെ സേതുകുള ത്തിൽ ആറാട്ടു നടത്തി. തിങ്കളാഴ്ച നടയ്ക്കൽ പൂരവും കാട്ടൂർ പൂരവും ഉണ്ടാകും. 19ന് ബ്ലാഹയിൽ കുളത്തിൽ ആറാട്ട്. 20 ന് കോതകുളത്തിൽ ആറാട്ടിനു ശേഷം പൈനൂർ പാടത്ത് ചാലുകുത്തൽ നടത്തും. 21ന് കിഴക്കെ നടയ്ക്കൽ പൂരം, ഊരായ്‌മക്കാർ ഇല്ലങ്ങളിൽ പൂരം. തേവർ പള്ളിയോടത്തിൽ പുഴകടക്കും. 22ന് കുട്ടൻകുളം ആറാട്ട്, തന്ത്രി ഇല്ലങ്ങളിൽ പൂരം. 23ന് ആറാട്ടുപുഴ പൂരത്തിനായി തേവർ പുറപ്പെടും. ആറാ ട്ടുപുഴ പൂരം കഴിഞ്ഞ് തിരിച്ചെത്തുന്ന തേവരെ ഉത്രം വിളക്ക് വച്ച് സ്വീകരിക്കും.
Previous Post Next Post