വിശ്വാസ സാഗരമായി പാലയൂർ മഹാതീർഥാടനം
തൃശൂർ അതിരൂപതയുടെ 27ാം പാലയൂർ മഹാതീർത്ഥാടനത്തിൽ എന്റെ കർത്താവേ,എന്റെ ദൈവമേ’ എന്ന വിശ്വാസമന്ത്രണം ഏറ്റുപറഞ്ഞ് അനേകായിരങ്ങൾ മാർത്തോമാ ശ്ലീഹായുടെ മാധ്യസ്ഥം തേടി പാലയുരിന്റെ പുണ്യഭൂമിയിലേക്ക് തീർത്ഥാടകരായി എത്തിച്ചേർന്നു. ഞായറാഴ്ച രാവിലെ നാലിന് മണിക്ക് ലൂർദ് കത്തീഡ്രലിൽ അർപ്പിച്ച ദിവ്യബലിക്ക് ശേഷം മാർ ആൻഡ്രൂസ് താഴത്ത് വികാരി ഫാ ഡേവിസ് പുലിക്കോട്ടിലിനു മഹാതീർത്ഥാടനത്തിന്റെ പതാക കൈമാറിയതോടെ ആയിരങ്ങൾ അണിചേർന്നു. തീർത്ഥാടനത്തിന്റെ മുഖ്യപദയാത്രയോടൊപ്പം അതിരൂപതയിലെ 16 ഫൊറോന പ്രതിനിധീകരിച്ച് 10 മേഖല പദയാത്രകൾ ആരംഭിച്ചു. ചേലക്കര- എരുമപ്പെട്ടി,വടക്കാഞ്ചേരി,കൊട്ടേക്കാട്, വേലൂർ, മറ്റം,പഴുവിൽ, കണ്ടശാങ്കടവ്, വലപ്പാട്തീരദേശം, നിർമ്മലപുരം, എന്നീ മേഖലകളിൽ നിന്ന് 11 മണിക്ക് പദയാത്രകൾ പാലയൂർ തീർത്ഥ കേന്ദ്രത്തിൽ എത്തിച്ചേർന്നു.പലയൂരിൽ എത്തിച്ചേർന്ന മുഖ്യ പദയാത്രയുടെ പതാക പാലയൂർ മാർതോമാ മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ ഏറ്റുവാങ്ങികൊണ്ട് മുഖ്യ പദയാത്രയെ സ്വീകരിച്ചു.രണ്ടാം ഘട്ട മഹാതീർത്ഥാടനം ഉച്ചക്ക് രണ്ടിന് പാവറട്ടി തീർത്ഥ കേന്ദ്രത്തിൽ വിശുദ്ധ കുർബാനയ്ക്കു് ശേഷം മാർ ടോണി നീലങ്കാവിൽ പിതാവിൽ നിന്നും പാവറട്ടി ഇടവക വികാരി ഫാ. ആന്റണി ചെമ്പകശ്ശേരി, കെ. സി. വൈ. എം, സി എൽ സി, ജീസസ് യൂത്ത് എന്നീ സംഘടനകളിലെ പ്രതിനിധികൾ പതാക ഏറ്റുവാങ്ങുകയും തുടർന്ന് മോൺ. ജോസ് വല്ലൂരാന്റെ നേതൃത്വത്തിലുള്ള പദയാത്രയുടെ സമാപനത്തിൽ പതാക ബിഷപ്പുമാർ ഏറ്റുവാങ്ങി സ്വീകരിക്കുകയും പതാക സമ്മേളന വേദിയിൽ പ്രതിഷ്ടിക്കുകയും ചെയ്തു. തുടർന്ന് നടന്ന പൊതു സമ്മേളനം മദ്രാസ് മൈലാപ്പൂർ ആർച്ച് ബിഷപ്പ് ഡോ. ജോർജ് അന്തോണി സാമി ഉദ്ഘാടനം നിർവഹിച്ചു. തൃശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. മുൻ ആർച്ച് ബിഷപ്പും പാലയൂർ മഹാതീർത്ഥാടനം സ്ഥാപകനുമായ മാർ ജേക്കബ് തൂങ്കുഴി അനുഗ്രഹ പ്രഭാഷണം നടത്തി. അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ മേരി റെജീന വിശ്വാസ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സഹായ മെത്രാൻ മാർ ടോണി നീലംകാവിൽ, പാലയൂർ മഹാതീർത്ഥാടനത്തിന്റെ ജനറൽ കൺവീനർ റവ.ഫാ ജോസഫ് വൈക്കാടൻ, ചെയർമാൻ മോൺ.ജോസ് വല്ലൂരാൻ,വൈസ് ചെയർമാൻ മോൺ.ജോസ് കോനിക്കര,വർക്കിംഗ് ചെയർമാൻ ഫാ.ഡേവിസ് കണ്ണമ്പുഴ, റവ ഫാ. സിജു പുളിക്കൻ , റവ. ഫാ. അജിത്ത് കൊള്ളന്നൂർ, റവ. ഫാ. ഡറിൻ അരിമ്പൂർ, റവ സി. സോഫി പേരെ പ്പാടാൻ ജന കൺവീനർ തീർത്ഥകേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത്, നടത്തു കൈക്കാരൻ ബാബു ചെമ്മണ്ണൂർ എന്നിവർ സംസാരിച്ചു. പാലയൂർ മഹാ തീർത്ഥാടനത്തിനോടനുബന്ധിച്ച് തീർത്ഥാടകർക്കായി മാർതോമാ മേജർ ആക്കിഎപിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ രാവിലെ 6:30 മുതൽ തുടർച്ചയായി ദിവ്യബലിയും,വന്ന മുപ്പതിനായിരത്തിൽ പരം ഭക്തജഞങ്ങൾക്ക് നേർച്ച ഭക്ഷണവും ഉണ്ടായിരുന്നു