വീണ്ടും ജീവനെടുത്ത് കാട്ടാനക്കലി: അതിരപ്പിള്ളി വാച്ചുമരം കോളനിയിൽ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു
അതിരപ്പള്ളി പെരിങ്ങൽക്കുത്തിന് സമീപം വാച്ചുമരം കോളനിയിൽ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. വാച്ചുമരം കോളനിയിൽ ഊരുമൂപ്പന്‍റെ രാജന്‍റെ ഭാര്യ വത്സല (64) ആണ് മരിച്ചത്. കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം.ആന തുമ്പികൈ കൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു. വനംവകുപ്പിന്റെ ഇടറോഡിൽ വച്ചായിരുന്നു ആനയുടെ ആക്രമണം. ആനയെ കണ്ട് ഊരി മൂപ്പൻ ഓടി മാറിയെങ്കിലും വത്സയെ ആന ആക്രമിക്കുകയായിരുന്നു.