കുറുവന്നൂര്‍ ശ്രീ പാരിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഭക്തി നിര്‍ഭരമായി ആഘോഷിച്ചു.

കുറുവന്നൂര്‍ ശ്രീ പാരിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഭക്തി നിര്‍ഭരമായി ആഘോഷിച്ചു.
പുലിയന്നൂര്‍ -കുറുവന്നൂര്‍ ശ്രീ പാരിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഭക്തി നിര്‍ഭരമായി ആഘോഷിച്ചു.
രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കീഴ്മുണ്ടയൂര്‍ നീലകണ്ഠന്‍ നമ്പൂതിരിയുടെ നിര്‍ദേശാനുസരണം മേല്‍ശാന്തി കോടഞ്ഞാട് മന രമേശന്‍ നമ്പൂതിരിയും, വടക്കേടത്തു മന പരമേശ്വരന്‍ നമ്പൂതിരിയും പണ്ടാര അടുപ്പില്‍ അഗ്‌നി പകര്‍ന്നു.
തുടര്‍ന്നു അഗ്‌നി ഭക്തജങ്ങളുടെ പൊങ്കാല അടുപ്പുകളിലേക്ക് പകര്‍ന്നു. ശേഷം പൊങ്കാലകള്‍ ഭാഗവതിക്ക് സമര്‍പ്പിച്ചു. പാരിക്കല്‍ ദേവസ്വം പ്രസിഡന്റ് രവീന്ദ്രന്‍, സെക്രട്ടറി പ്രഭാകരന്‍, കമ്മിറ്റിയംഗങ്ങളായ ദാസന്‍, പത്മനാഭന്‍, മുകുന്ദന്‍, ശ്യാംകുമാര്‍, മാതൃസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Previous Post Next Post