ലഹരിക്കെതിരെ തൃശൂർ പ്രസ്‌ക്ലബ് ക്രിക്കറ്റ് ടൂര്‍ണമെന്റ്: വിജയദീപം ജേതാക്കള്‍;
ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകരും സജീവമായി രംഗത്തിറങ്ങിയത് പ്രശംസനീയമാണെന്ന് കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ. അരണാട്ടുകര നേതാജി ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ലഹരിക്കെതിരെ പ്രസ്‌ക്ലബ് നടത്തിയ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയികളായ വിജയദീപം എം.സി.സി ടീമിന് ട്രോഫി നല്‍കി പ്രസംഗിക്കുകയായിരുന്നു കളക്ടര്‍. മാതൃഭൂമി ടീമിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് വിജയദീപം ചാമ്പ്യന്‍മാരായത്. മാന്‍ ഓഫ് ദ സീരീസായി മാതൃഭൂമി ടീമിലെ സി.സി. വിനീഷ് തെരഞ്ഞെടുക്കപ്പെട്ടു.
ടൂര്‍ണമെന്റിനോടനുബന്ധിച്ച് നടത്തിയ പ്രദര്‍ശന മത്സരത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ടീമായ പ്രസ്‌ക്ലബ് ടീമിനെ പരാജയപ്പെടുത്തി തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെ ടീം വിജയിച്ചു. കൗണ്‍സിലര്‍മാരായ രാമനാഥന്‍, അനീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കോര്‍പറേഷന്‍ ടീമിറങ്ങിയത്. സമാപന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ഒ. രാധിക അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത, ജില്ലാ സെക്രട്ടറി പോള്‍ മാത്യു, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ബി. സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.