തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ചാവക്കാട് : യു.ഡി.എഫ്. ഗുരുവായൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചാവക്കാട് ചേറ്റുവ റോഡിൽ കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പുകമ്മിറ്റി ചെയർമാൻ സി.എച്ച്. റഷീദ് അധ്യക്ഷനായി.

ഒ. അബ്ദുറഹിമാൻ കുട്ടി മുഖ്യപ്രഭാഷണം നടത്തി. ആർ.വി. അബ്ദുൾ റഹീം, കെ.ഡി. വീരമണി, എം.വി. ഹൈദ്രാലി, ടി.എസ്. അജിത്ത്, പി.കെ. അബൂബക്കർ, കെ.വി. ഷാനവാസ്, അരവിന്ദൻ പല്ലത്ത്, വി.കെ. ഫസലുൽ അലി, സി.എ. ഗോപപ്രതാപൻ, ആർ.പി. ബഷീർ, തോമസ് ചിറമ്മൽ, അജിതൻ മച്ചിങ്ങൽ, ഉമ്മർ മുക്കണ്ടത്ത്, എം.വി. ഷെക്കീർ തുടങ്ങിയവർ പ്രസംഗിച്ചു.
Previous Post Next Post