തിരുനാളിന് കൊടിയേറി
കേച്ചേരി : പാറന്നൂർ സെയ്ന്റ് ജോസഫ്‌സ് പള്ളിയിലെ തിരുനാളിന് വികാരി ഫാ. മനോജ് താണിക്കൽ കൊടിയേറ്റി. 6,7 തീയതികളിലാണ് തിരുനാൾ ആഘോഷം. ശനിയാഴ്ച അമ്പ്, വള എഴുന്നള്ളിക്കൽ, വൈകീട്ട് പ്രദക്ഷിണം, രാത്രി 11-ന് സംയുക്ത ബാൻഡ്‌വാദ്യവും ഫാൻസി വെടിക്കെട്ടും. ഞായറാഴ്ച തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ജോഷി കണ്ണമ്പുഴ മുഖ്യകാർമികനാകും. ഫാ. രഞ്ജിത്ത് അത്താണിക്കൽ സന്ദേശം നൽകും. രാത്രി ഏഴിന് ഗാനമേള.