എടപ്പാൾ റെയ്ഞ്ച് ദുആ സംഗമവും റിലീഫ് വിതരണവും നടത്തി
എടപ്പാൾ : എടപ്പാൾ റെയ്ഞ്ച് സമസ്ത കേരള മദ്റസ മാനേജ്മെൻ്റ് അസോസിയേഷൻ്റേയും റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീനിൻ്റേയും നേതൃത്വത്തിൽ റെയ്ഞ്ചിലെ നൂറ്റിപത്തോളം ഉസ്താദുമാർക്കുള്ള റമദാൻ & പെരുന്നാൾ കിറ്റ് വിതരണവും ദുആ സംഗമവും നടത്തി.എടപ്പാൾ തലമുണ്ട മദ്റസയിൽ വെച്ച് റെയ്ഞ്ച് പ്രസിഡൻ്റ് കമറുദ്ദീൻ ഫൈസിയുടെ അധ്യക്ഷതയിൽ മുഫത്തിശ് ഹംസ ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹനീഫ് തങ്ങൾ പ്രാരംഭ പ്രാർത്ഥന നിർവ്വഹിച്ചു.മദ്‌റസ മാനേജ്മെൻ്റ് പ്രസിഡൻ്റ് അബ്ദുസ്സലാം ഫൈസി റെയ്ഞ്ച് ഐ ടി കോർഡിനേറ്റർ അഫ്സൽ ഹുദവിക്ക് കിറ്റും ഫണ്ടും നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു. എടപ്പാൾ അങ്ങാടി മഹല്ല് സെക്രട്ടറി ബാവ, മാനേജ്മെൻ്റ് വർക്കിംഗ് സെക്രട്ടറി ഹൈദരലി,റെയ്ഞ്ച് ജനറൽ സെക്രട്ടറി അബ്ദുറസാഖ് മൗലവി എന്നിവർ സംസാരിച്ചു.മുഫത്തിശ് ഉസ്മാൻ ഫൈസി വാക്കോട് സമാപന ദുആ നിർവ്വഹിച്ചു.എടപ്പാൾ അങ്ങാടി മഹല്ല് ട്രഷറർ അഷ്റഫ്, തസ്ദകീർ, ശുഐബ് അഷ്റഫി, അബൂബക്കർ ബാഖവി