ബാസ്കറ്റ്ബോൾ ഫ്രണ്ട്സ് സമ്മർ കോച്ചിങ്ങ് ക്യാമ്പ് ആരംഭിച്ചു
കുന്നംകുളം: ബാസ്കറ്റ് മ്പോൾ ഫ്രണ്ട്സ് ( കെ.ബി. ഫ്) നടത്തുന്ന 23-ാo ഉക്രറു മാസ്റ്റർ ബാസ്കറ്റ്ബോൾ ഫൌണ്ടേഷൻ സമ്മർ ബാസ്കറ്റ്ബോൾ കോച്ചിങ്ങ് ക്യാമ്പ് ടിടി പൈലുണ്ണി മെമ്മോറിയൽ വൈഎംസിഎ ബാസ്കറ്റ്ബോൾ കോർട്ടിൽ ആരംഭിച്ചു. ഏപ്രിൽ 30-ാം തിയ്യതി വരെ നടക്കുന്ന ക്യാമ്പിൽ 60 കുട്ടികൾ പങ്കെടുക്കും. ക്യാമ്പിൻ്റെ ഉൽഘാടനം മുൻ തൃശൂർ ജില്ല ബാസ്കറ്റ്ബോൾ അസോസിയേഷൻ ട്രഷറർ മാത്യു ചെമ്മണൂർ നിർവഹിച്ചു. ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കെ.ബി.എഫ് പെൺകുട്ടികളുടെ ടീമിനുള്ള ജെഴ്സി പാലക്കാട് മലപ്പുറം ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷനുകളുടെ ആദ്യത്തെ സെക്രട്ടറിയായിരുന്ന റ്റി.എസ് ജോമ്പ് മാസ്റ്റർ നൽകി.