മൂക്കുതല ചേലക്കടവ് വയലിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി
ചങ്ങരംകുളം:മൂക്കുതല ചേലക്കടവ് വയലിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി.തിങ്കളാഴ്ച വൈകിയിട്ട് മൂന്ന് മണിയോടെയാണ് സംഭവം.തീപിടുത്തം കൂടുതൽ ഭാഗങ്ങളിലേക്ക് പടർന്നതോടെ നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു.പൊന്നാനിയിൽ നിന്ന് ഒരു യൂണിറ്റ് ഫയർഫോഴ്സ് എത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്.മുമ്പും ഈ പ്രദേശത്ത് തീപിടുത്തം ഉണ്ടായിട്ടുണ്ട്.തീപിടുത്തം മൂലം പ്രദേശത്തെ വീടുകളിലും പുകപടലങ്ങൾ കൊണ്ട് നിറഞ്ഞു.കടുത്ത ചൂടാണ് തീപിടുത്തം കൂടുതൽ സ്ഥലത്തേക്ക് പടരാൻ കാരണമായത്