കടുത്ത വേനലിലും ജല അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടുന്നതും കുടിവെള്ളം പാഴാവുന്നതും പതിവാകുന്നു
ചങ്ങരംകുളം:കടുത്ത വേനലിലും ജല അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടുന്നതും കുടിവെള്ളം പാഴാവുന്നതും പതിവാകുന്നു.വളയംകുളം റസ്റ്റ് ഹൗസിന് സമീപത്തും,ആലംകോട് ഹെൽത്ത് സെന്ററിന് സമീപത്തുമാണ് നിരന്തരം കുടിവെള്ളം പാഴാവുന്നത്.കടുത്ത ജലക്ഷാമം നേരിടുന്ന സമയത്ത് അധികൃതരുടെ അനാസ്ഥമൂലം ശുദ്ധജലം പാഴാകുന്നതിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്.പല സ്ഥലത്തും വാട്ടർ അതോറിറ്റിയും വാട്ടർ കണക്ഷനും നല്ല രീതിയിൽ പ്രവർത്തിക്കുന്നില്ലെന്നും പരാതികൾ ഉയരുന്നുണ്ട്.പലപ്പോഴും പൈപ്പുകൾ പൊട്ടി ജലം പാഴാവുമ്പോൾ ജലവിതരണം നിർത്തുമെങ്കിലും പൊട്ടിയ ഭാഗം നന്നാക്കാൻ കാലതാമസം വരുന്നതായും ആക്ഷേപമുണ്ട്