ചാലിശേരി അഖിലേന്ത്യാ ഫുട്ബോൾ ടൂർണ്ണമെൻ്റ് ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമാകുന്നു

ചാലിശേരി അഖിലേന്ത്യാ ഫുട്ബോൾ ടൂർണ്ണമെൻ്റ് ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമാകുന്നു
ചാലിശ്ശേരിയിൽ മുലയമ്പറമ്പത്ത് കാവ് ക്ഷേത്ര മൈതാനത്ത് ചാലിശേരി സോക്കർ അസോസിയേഷൻ ഒരുക്കുന്ന രണ്ടാമത് അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമാകുന്നു.പുരുഷന്മാർ മാത്രം കാഴ്ചക്കാരായിരുന്ന ഫുട്ബോൾ ടൂർണ്ണമെൻ്റ് കാണാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുടുംബമായും ജനങ്ങൾ ഒഴുകിയെത്തുകയാണ്‌.

ഫുഡ് ബുക്ക് റെസ്റ്റോറൻ്റ് പെരുമ്പിലാവ് നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും ഇസാ ഗോൾഡ് ആൻറ് ഡയമണ്ട് കൂറ്റനാട് നൽകുന്ന റെണ്ണേഴ്സ് ട്രോഫിക്കു വേണ്ടി ഞായറാഴ്ച നടന്ന മൽസരത്തിൽ ഉഷ എഫ്.സി. തൃശൂരും ,എഫ്.സി. കൊണ്ടോട്ടിയും തമ്മിൽ ഏറ്റുമുട്ടി 1-1 സമനില പാലിച്ച മൽസരം എക്സ്ട്ര സമയത്തും സമനിലയായി പെനാൽട്ടി ഷൂട്ട് ടിലൂടെ ' എഫ്.സി. കൊണ്ടോട്ടി വിജയിച്ചു.ഇരുടീമുകൾക്ക് കായിക പ്രേമികൾ മികച്ച പിൻതുണയാണ് നൽകിയത്.തിങ്കളാഴ്ച രാത്രി നടക്കുന്ന മൽസരത്തിൽ കഴിഞ്ഞ വർഷം ചാമ്പ്യൻമാരായി സ്വർണകപ്പ് നേടിയ ഷിഫ മഞ്ചേരിയും ,ഉദയ പറമ്പിൽ പീടികയും ഏറ്റുമുട്ടും.മെയ് മൂന്ന് വെള്ളിയാഴ്ച മുതൽ കേരളത്തിലെ മികച്ച ടീമുകൾ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിക്കുന്നതോടെ കായികാവേശം വാനോളം ഉയരും.പാലക്കാട് ,തൃശൂർ. ,മലപ്പുറം ജില്ലകളിൽ നിന്നായി ആയിരങ്ങളാണ് രാത്രിയിൽ ക്ഷേത്ര മൈതാനത്തേക്ക് ഒഴുകിയെത്തുന്നത്.കായിക രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന മാർവൽ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ജന ശ്രദ്ധ നേടിയ സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായാണ് ആരവം 2024 എന്ന പേരിൽ ടൂർണ്ണമെൻറ് സംഘടിപ്പിക്കുന്നത്.ടൂർണമെൻ്റിൽ നിന്ന് ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കായിക രംഗത്തെ വളർച്ചക്കു വേണ്ടിയാണ് വിനിയോഗിക്കുന്നത്.ടൂർണ്ണമെൻറിന് ചെയർമാൻ വി.വി.ബാലകൃഷ്ണൻ .കൺവീനർ എം.എം.അഹമ്മദുണ്ണി ,ട്രഷറർ ജ്യോതിദേവ് എന്നിവരടങ്ങുന്ന സംഘാടക സമിതിയാണ് നേതൃത്യം നൽകുന്നത്.
Previous Post Next Post