ഐ.എൻ.ടി.യു.സി. സ്ഥാപകദിനാചരണം
തൃശ്ശൂർ : സർക്കാർ അനുകൂല തൊഴിലാളിസംഘടനകൾ തൊഴിൽമേഖലയെ തകർക്കാൻ കൂട്ടുനിൽക്കുന്നതായി ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന നടപടിക്കെതിരേ യോജിച്ച പ്രക്ഷോഭത്തിന് ഐ.എൻ.ടി.യു.സി. മുൻകൈയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.എൻ.ടി.യു.സി. സ്ഥാപകദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.