ഈഴുവത്തിരുത്തി കുമ്പളത്ത് പടിയിൽ ഉമ്മൻചാണ്ടിയുടെ അനുസ്മരണം നടത്തി
പൊന്നാനി:ഈഴുവത്തിരുത്തി കുമ്പളത്ത് പടിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണം പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് പവിത്രകുമാർ ഉദ്ഘാടനം ചെയ്തു.കെ അബ്ദുൽഅസീസ് അധ്യക്ഷത വഹിച്ചു.പി ശശിധരൻ, ഇ രാധാകൃഷ്ണൻ, യു ജലീൽ, പി ഗഫൂർ, കെ ജമാൽ, ഇ പി ശരവണൻ, കെ സനീഷ്, പി പപ്പൻ, കെ പി മനോജ്, എന്നിവർ പങ്കെടുത്തു സംസാരിച്ചു.