തകർന്ന റോഡിൽ വാഴ നട്ട് പുന്നയൂർക്കുളത്ത് ബി ജെ പിയുടെ പ്രതിഷേധ സമരം
പുന്നയൂർക്കുളം:ഡോ.ശ്യാമ പ്രസാദ് മുഖർജി നാഷ്ണൽ റർബൺ മിഷൻ പദ്ധതി പ്രകാരം ഒരു കോടി രൂപ പുന്നയൂർക്കുളം പഞ്ചായത്തിന് കേന്ദ്ര സർക്കാർ നൽകിയിട്ടും കഴിഞ്ഞ 5 വർഷക്കാലമായിട്ടും ഒരു പണിയും നടത്താത്ത പുന്നയൂർക്കുളം എ ഇ ഒ- നാക്കോല റോഡിന്റെ ഇന്നത്തെ ശോചനീയാവസ്ഥയ്ക്ക് കാരണക്കാരായ പുന്നയൂർക്കുളം പഞ്ചായത്ത് ഭരണസമിതിക്കും, പൊതുമരാമത്ത് വകുപ്പിനുമെതിരെ ബിജെപി പുന്നയൂർക്കുളം പഞ്ചായത്ത് കമ്മറ്റി മരണക്കുഴികളിൽ പ്രതിഷേധ വാഴനടൽ സമരം നടത്തി. ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് കെ.സി രാജു ഉദ്ഘാടനം ചെയ്തു.വിനോദ് പെരിയമ്പലം അദ്ധ്യക്ഷത വഹിച്ചു.ടി.കെ ലക്ഷ്മണൻ, സുരേഷ് മാക്കോരം,ഷാജി തൃപ്പറ്റ്, കിരൺ ബാലചന്ദ്രൻ, സുരേന്ദ്രൻ മാമ്പറ്റ്,വേണു മാമ്പറ്റ്, അജിതൻ മുപ്പാടത്ത്,സുന്ദരൻ മാമ്പറ്റ് തുടങ്ങിയവർ പങ്കെടുത്തു