NEET - UG ചോദ്യപേപ്പര്‍ ചോര്‍ച്ച: പട്‌ന എയിംസിലെ മൂന്ന് ഡോക്ടര്‍മാര്‍ കസ്റ്റഡിയില്‍

NEET - UG ചോദ്യപേപ്പര്‍ ചോര്‍ച്ച: പട്‌ന എയിംസിലെ മൂന്ന് ഡോക്ടര്‍മാര്‍ കസ്റ്റഡിയില്‍

പട്ന (ബിഹാർ): നീറ്റ് -യു.ജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പട്ന എയിംസിലെ മൂന്ന് റസിഡന്റ് ഡോക്ടർമാരെ സി.ബി.ഐ.


കസ്റ്റഡിയിലെടുത്തു. ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതി നല്‍കിയത് ഇവരാണെന്നാണ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചതിനെത്തുടർന്നാണിത്.

ചോദ്യപേപ്പർ ചോർത്തിയ സംഘവുമായുള്ള ബന്ധം സംബന്ധിച്ചും ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതി നല്‍കിയത് സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ആരായാൻ സി.ബി.ഐ. ഇവരെ വിശദമായി ചോദ്യംചെയ്യും.

ചോദ്യപേപ്പർ ചോർന്നുകിട്ടിയെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചവർക്ക് മാത്രമാണോ ഇവർ ഉത്തരങ്ങള്‍ എഴുതിനല്‍കിയത്, അതോ കൂടുതല്‍പേർക്ക് ഉത്തരങ്ങള്‍ എഴുതി നല്‍കിയോ എന്നകാര്യവും സി.ബി.ഐ. അന്വേഷിക്കുന്നുണ്ട്. ഡോക്ടർമാരെ കസ്റ്റഡിയിലെടുത്ത സി.ബി.ഐ. സംഘം ഇവർ താമസിച്ചിരുന്ന ഹോസ്റ്റല്‍ മുറി സീല്‍ ചെയ്യുകയും ഇവരുടെ ലാപ്ടോപ്പും മൊബൈല്‍ ഫോണുകളുമടക്കം പിടിച്ചെടുക്കുകയും
ചെയ്തിട്ടുണ്ട്.
Previous Post Next Post