തലക്കോട്ടുകര പ്രഭാത് നഗറിൽ തെങ്ങ് റോഡിന് കുറുകെ മറിഞ്ഞു വീണു.
വേലൂർ:തലക്കോട്ടുകര പ്രഭാത് നഗറിൽ തെങ്ങ് റോഡിന് കുറുകെ മറിഞ്ഞു വീണു. കനത്ത കാറ്റ് മൂലം രാവിലെ 11 മണിക്കാണ് തെങ്ങ് റോഡിന് കുറുകെ മറിഞ്ഞു വീണത്. കാൽനടക്കാരും വാഹനങ്ങളും ഇല്ലാത്ത സമയമായിരുന്നത് അപകടം ഒഴിവാക്കി. മേഖലയിൽ വൈദ്യുതി ബന്ധം താറുമാറായി. കേച്ചേരി വൈദ്യുതാവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതബദ്ധം പുനസ്ഥാപിക്കുന്നതിനുള്ള നടപടി ആരംഭിച്ചു.

