വെള്ളിത്തിരുത്തിയില്‍ വിദ്യാര്‍ത്ഥിനിയെ കാറിടച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍
വെള്ളിത്തിരുത്തിയില്‍ അമിതവേഗതയില്‍ കാറോടിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഇടിച്ചു തെറിപ്പിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. കടങ്ങോട് പുത്തൂര്‍ കൈതക്കോടന്‍ വീട്ടില്‍ ബോബന്‍(55)നെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച വൈകീട്ടോടെയായിരുന്നു അപകടം. കടയില്‍ പോയി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ പിറകിലൂടെ പാഞ്ഞെത്തിയ കാര്‍ കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ വെള്ളിത്തിരുത്തി കുന്നത്തങ്ങാടി വീട്ടില്‍ അനിലിന്റെ മകള്‍ എട്ടു വയസുകാരി പാര്‍വണ തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലാണ്.

