പെരുമണ്ണ് കാര്‍ത്ത്യായനിക്ഷേത്രം.പ്രായശ്ചിത്ത പരിഹാരങ്ങള്‍ക്ക് തുടക്കം
കേച്ചേരി:പെരുമണ്ണ് പിഷാരിക്കല്‍ കാര്‍ത്ത്യായനി ക്ഷേത്രത്തിലെ പ്രായശ്ചിത്ത പരിഹാരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടും ദിവാകരന്‍ നമ്പൂതിരിപ്പാടും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.ഞായറാഴ്ച വരെ വിവിധ പരിഹാര കര്‍മ്മങ്ങള്‍ നടക്കും.അഷ്ടമംഗല പ്രശ്‌ന പരിഹാര കര്‍മ്മങ്ങളോടനുബന്ധിച്ച് ശനിയാഴ്ച തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്‌മാനന്ദ ഭൂതി സ്വാമിയാര്‍ക്ക് സ്വീകരണവും വെച്ചു നമസ്‌കാരവും നടക്കും

