എം.ഡി.എം.എയുമായി യുവതി വടക്കേക്കാട് പോലീസിൻ്റെ പിടിയിൽ

 എം.ഡി.എം.എയുമായി യുവതി വടക്കേക്കാട് പോലീസിൻ്റെ പിടിയിൽ



വടക്കേക്കാട്: അതിമാരക ലഹരി മരുന്നായ 1.5 ഗ്രാം എം.ഡി.എം.എയുമായി യുവതിയെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുന്നയൂർക്കുളം കടിക്കാട് കറുത്തേടത്ത് വീട്ടിൽ ഹിമ (36)യെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. വില്പനക്കായി വീട്ടിൽ എം.ഡി.എം.എ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് വടക്കേക്കാട് എസ്.എച്ച്.ഒ റെ സതീഷിൻ്റെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ എസ്.ഐ മാരായ ആനന്ദ് കെ.പി, സാബു പി എസ്, സുധീർ പി എ , സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ചിത്ത് കെ സി , റോഷ്നി , അനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



Previous Post Next Post