സ്നേഹ കുടുംബകൂട്ടായ്മയുടെ സ്നേഹ സംഗമം നടന്നു

സ്നേഹ കുടുംബകൂട്ടായ്മയുടെ സ്നേഹ സംഗമം നടന്നു 



വടക്കേക്കാട്:സ്നേഹ കുടുംബകൂട്ടായ്മയുടെ സ്നേഹ സംഗമം തമ്പുരാൻപടി യുവജന സമാജം വായനശാലയിൽ വച്ച് നടന്നു. കുടുംബകൂട്ടായ്മ അംഗം പികെ വിശ്വനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഭയം പാലിയേറ്റീവ് ചെയർപേഴ്സൺ മൈമുന ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ വച്ച് നിർദ്ധന രോഗികൾക്കുള്ള ചികിൽസ സഹായം വിതരണം ചെയ്തു. ഡി എച്ച് കെ സംസ്ഥാന കമ്മറ്റി അംഗവും, കൂട്ടായ്മ അംഗം വിശ്വാനാഥൻ സ്വന്തം വരുമാനത്തിൻ്റെ ഒരു ഭാഗമാണ് നിർദ്ധനരായ രോഗികൾക്ക് ചികിൽസ സഹായനിധിയായി വിതരണം ചെയ്തത്. രക്തദാന മേഘലയിലെ സമഗ്രസംഭാവനക്ക് ഡി എച്ച് കെ സംസ്ഥാന പ്രസിഡൻ്റും, അഭയം ബ്ലഡ് കോർഡിനേറ്ററുമായ സജീഷ് റ്റി എസ് നെ ഉപഹാരം നൽകി ആദരിച്ചു.മുൻ ജില്ലാ വോളിബോൾ താരം പത്മിനി, ഷീന വിശ്വൻ എന്നിവർ സംസാരിച്ചു. കൂട്ടായ്മ അംഗം സീതലക്ഷമി നന്ദി പറഞ്ഞു.



Previous Post Next Post