ആർത്താറ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി
കുന്നംകുളം:സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെയും
ഭൂനികുതി വർദ്ധിവിനെതിരെയും ആർത്താറ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർത്താറ്റ് വില്ലേജ് ഓഫീസിനു മുമ്പിൽ ധർണ്ണനടത്തി. മണ്ഡലം പ്രസിഡണ്ട് മിഷ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പ്രസിഡണ്ട് അഡ്വക്കേറ്റ് സി ബി രാജീവ് ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി ബിജോയ് ബാബു മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക് വൈസ് പ്രസിഡണ്ട് എം എസ് സുഗുണൻ, ബ്ലോക്ക് സെക്രട്ടറിമാരായ കെ പി ഷാജി,സി കെഷാജി, സി കെ റസാക്ക്, കർഷക കോൺഗ്രസ് ജില്ലാ ഭാരവാഹി ആബിദ എന്നിവർ ആശംസകൾ നേർന്നു മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സത്യഭാമ നന്ദി പറഞ്ഞു. കെ കെ മുസ്തഫ, ബഷീർ, ബക്കർ, ഉണ്ണി നായർ, റോസി, ഭാർഗവി, കമലാദേവി, ചിന്നൻ, കുഞ്ഞുമോൻ, രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

